Web Desk

തിരുവനന്തപുരം

June 23, 2020, 9:02 am

ഇന്ന് മുതല്‍ അതീവ ജാഗ്രതയില്‍ തലസ്ഥാനം; നിയന്ത്രണങ്ങള്‍ ഇങ്ങനെ

Janayugom Online

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കടകള്‍ തുറക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പരും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്നും ഇളവുകള്‍ക്കിടയില്‍ നിന്ന് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.

ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഒരാള്‍ മാത്രമേ കൂട്ടിരിപ്പുകാരായി ഇരിക്കാൻ പാടുള്ളൂവെന്നും പരമാവധി സന്ദര്‍ശനങ്ങള്‍ കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. വിവാഹചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹവ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലാ എങ്കിലും ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വര്‍ധിപ്പിക്കും.

സ്ഥിതി വിലയിരുത്തുന്നതിനായി വീഡിയോ കോണ്‍ഫറൻസിംഗ് വഴി ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം ശക്തമാക്കാൻ തീരുമാനിച്ചത്. ഇയാള്‍ രോഗലക്ഷണങ്ങള്‍ വരുന്നതിന് മുമ്പും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിന് ശേഷവും നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം പലിയടത്തും പോയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇയാള്‍ സീരിയല്‍ ലൊക്കേഷനുകളില്‍ പോയിരുന്നതായുമാണ് വിവരം.

you may also like this video;