Web Desk

തിരുവനന്തപുരം

April 19, 2021, 3:42 pm

സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്; രാത്രികർഫ്യു പരിഗണനയിൽ

Janayugom Online

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരും. നൈറ്റ്‌ കർഫ്യൂവും പരിഗണനയിലുണ്ട്.

കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കര്‍ക്കശമാക്കി. ചികിത്സയിലുള്ള രോഗ ബാധിതര്‍ ലക്ഷം കടക്കുന്നതോടെ കിടത്തി ചികിത്സ ആവശ്യമായവരുടേയും രോഗം ഗുരുതരമാകുന്നവരുടേയും എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ഇതര ചികിത്സകൾ പരിമിതപ്പെടുത്തും. അതേസമയം, വാക്സീൻ ക്ഷാമം തുടരുന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയാൻ ലക്ഷ്യമിട്ടുളള മെഗാ വാക്സിനേഷൻ ക്യാംപുകള്‍ ഭൂരിഭാഗവും മുടങ്ങി.

അതേസമയം, കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ തമിഴ്നാട് അതിർത്തി അടച്ചിടും. ഈ സമയത്ത് അവശ്യസർവീസുകൾക്ക് മാത്രമേ അതിര്‍ത്തി കടക്കാനും രാത്രികാല ലകർഫ്യൂവിലും ഇളവ് അനുവദിച്ചിട്ടുള്ളൂ. മറ്റൊരു വാഹനത്തെയും അതിര്‍ത്തി കടത്തിവിടില്ല. കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാടിന്റെ നീക്കം . തമിഴ്നാട്ടിലേക്ക് കടക്കാൻ ഇ പാസ് നി‍ർബന്ധമാക്കും. ഇ പാസ്സ് ഉള്ളവരെയോ, ആശുപത്രി കേസ് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങൾക്ക് പോകുന്നവരെ മാത്രമാണ് കടത്തിവിടുന്നത്.

Eng­lish summary:Covid restric­tion in Kerala
You may also like this video;