Web Desk

October 15, 2020, 10:30 am

കോവിഡിന്റെ രണ്ടാംവരവ്; നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Janayugom Online

കോവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടര്‍ന്ന് യൂറോപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെ മറികടന്നതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നഗരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തുമെന്ന് ജര്‍മനിയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ വ്യക്തമാക്കി. അയര്‍ലഡില്‍ സ്കൂളുകളും കോളജുകളും അടച്ചു. ശരീരിക അകലം, മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 87 ലക്ഷം പിന്നിട്ടു. മരണം 11 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 2,91,26,752 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ഇന്നലെ മാത്രം 3 ലക്ഷം പേര്‍ക്കാണ് ആഗോളത്തലത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry: Covid restric­tions in Euro­pean countries

You may also like this video: