Web Desk

ബംഗളൂരു

July 01, 2021, 7:26 pm

അതിര്‍ത്തികളില്‍ പരിശോധന ശക്തം; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം കടുപ്പിച്ച്‌ കര്‍ണാടകം

Janayugom Online

കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം കടുപ്പിച്ചു കര്‍ണാടകം. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

കോരള-കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍ , വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്ബോള്‍ ടെസ്റ്റ് എടുക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും,മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.

Eng­lish Sum­ma­ry : Covid restric­tions in Ker­ala Kar­nata­ka Border

You may also like this video :