Web Desk

തൃശൂർ

October 29, 2020, 9:08 am

തൃശൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; കടകള്‍ ഏഴു മണിക്കു ശേഷം തുറക്കാന്‍ അനുവദിക്കില്ല

Janayugom Online

തൃശൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഒരാഴ്ചക്കിടെ ആറായിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയിലെ 94 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണം ശക്തമാക്കി. 30 തദ്ദേശസ്ഥാപന പ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി . ഈ പ്രദേശങ്ങളില്‍ കടകള്‍ ഏഴു മണിക്കു ശേഷം തുറക്കാന്‍ അനുവദിക്കില്ല. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നതില്‍ വിവിധതലങ്ങളില്‍ വീഴ്ച സംഭവിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മുന്നറിയിപ്പ് നല്‍കി.

കേരളത്തിൽ ഇന്നലെ 66,980 സാമ്പിളുകൾ പരിശോധിച്ചതിൽ 8,790 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 7,646 പേരിൽ 872 പേരുടെ ഉറവിടം വ്യക്തമല്ല. 94 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 178 പേർക്കും രോഗം പിടിപെട്ടു.

Eng­lish sum­ma­ry: covid restric­tions in thrissur
You may also like this video: