Web Desk

കോഴിക്കോട്

September 27, 2020, 7:39 pm

കോവിഡ് വ്യാപനം രൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പൊതു പരിപാടികളില്‍ അഞ്ച് പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളു.

കോര്‍പ്പറേഷന്‍ പരിധിയിലുള്ള ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. വിവാഹ ചടങ്ങില്‍ 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍ കുളങ്ങള്‍, ഓഡിറ്റേറിയങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 956 പുതിയ കോവിഡ് കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത. 403 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 4671 കോവി ഡ് രോഗികളാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 6375 പുതിയ കേസുകൾ റിപോർട്ട് ചെയ്തു. ഇതിൽ 6086 പേർക്കും പ്രാദേശിക സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ജില്ലയിൽ രോഗികൾ കൂടുതലുള്ള മൂന്ന് പ്രധാന ക്ലസ്റ്ററുകളിൽ രണ്ടെണ്ണം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആണ്. ജില്ലയിലെ ഒൻപത് ക്രിട്ടിക്കൽ കണ്ടയിൻമെന്റ് മേഖലകളിൽ അഞ്ചെണ്ണവും കോർപ്പറേഷൻ പരിധിയിൽ ആണ്.
ജില്ലയിൽ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായിരുന്നത് ഈ മാസം അവസാന വാരത്തിലെത്തുമ്പോൾ 10 ശതമാനത്തിലേക്ക് ഉയർന്നതായി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആകെയുളള രോഗികളിൽ 46.5 ശതമാനവും കഴിഞ്ഞ 14 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്തവയാണ്.

Eng­lish sum­ma­ry: Covid restric­tions tight­ened in Kozhikode Corporation

You may also like this video: