കൊടുങ്ങല്ലൂരിൽ കോവിഡ് റിസൾട്ട് ഇനി വേഗത്തിൽ

Web Desk

തൃശൂർ

Posted on October 18, 2020, 9:16 pm

കോവിഡ് പരിശോധനാഫലം കൊടുങ്ങല്ലൂരിൽ ഇനി വേഗത്തിൽ ലഭിക്കും. ചുരുങ്ങിയ ചെലവിൽ വേഗത്തിൽ പരിശോധനാഫലം ലഭ്യമാക്കുവാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി താലൂക്കാശുപത്രിയിലാണ് സിബിനേറ്റ് മെഷീൻ സ്ഥാപിച്ചിരിക്കുകയാണ്.

16 ലക്ഷം രൂപ ചെലവിൽ സജ്ജീകരിച്ച മെഷീനിൽ മൂന്ന് മണിക്കൂർ നേരം കൊണ്ട് കോവിഡ് വൈറസ് പരിശോധനാ ഫലം ലഭ്യമാകും. സ്വകാര്യ ലാബുകളിൽ 3000 രൂപ ഫീസ് വാങ്ങുന്ന പരിശോധന ചുരുങ്ങിയ ചെലവിൽ ഇവിടെ നൽകുവാൻ കഴിയും. കോവിഡിനെ കൂടാതെ ക്ഷയരോഗവും ആരംഭ ദശയിൽ തന്നെ പരിശോധനയിലൂടെ നിർണ്ണയിക്കുവാൻ സാധിക്കും.
ആറാഴ്ച്ചകൊണ്ട് നിർണ്ണയിക്കാൻ കഴിഞ്ഞിരുന്ന രോഗം രണ്ട് മണിക്കൂർ കൊണ്ട് നിർണ്ണയിക്കാൻ സാധിക്കും.

മെഷീൻ സ്ഥാപനോദ്ഘാടനം അഡ്വ വി ആർ സുനിൽ കുമാർ എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സി കെ രാമനാഥൻ, കെ എസ് കൈസാബ്, ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:Covid result in Kodun­gal­lur is now fast
You may also like this video