കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കാതെ അയച്ച സാംപിളുകള്‍ പരിശോധന ലാബുകള്‍ തിരിച്ചയച്ചു

Web Desk
Posted on July 26, 2020, 12:27 pm

കോവിഡ് മാനദണ്ഢങ്ങള്‍ പാലിക്കാതെ ചിറയിന്‍കീഴ് താലൂക്ക് ആശപത്രിയില്‍ നിന്ന് അയച്ച നൂറിലേറെ സാംപിളുകള്‍ ലാബുകള്‍ തിരിച്ചയച്ചു. പായ്ക്ക് ചെയ്യുന്നതില്‍ സംഭവിച്ച പിഴവാണ് സാംപിളുകള്‍ ഉപയോഗശൂന്യമാക്കാന്‍ കാരണമായത് എന്നാണ് റിപ്പാേര്‍ട്ട്.

രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍, ആശുപത്രികളില്‍ ചികിത്സ തേടിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകളും ഇതില്‍ ഉള്‍പ്പെടും. സാംപിളുകള്‍ നിരാകരിച്ചതോടെ വീണ്ടും ശേഖരിക്കേണ്ടി വരും.

Eng­lish sum­ma­ry: covid sam­ples pack­ing issue

You may also like this video: