ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുമോയെന്ന് പറയാനാവില്ല: ഐസിഎംആര്‍

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 9:35 am

രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുമോ എന്ന് പറയാനാകില്ലെന്ന് ഐസിഎംആര്‍ മേധാവി. രാജ്യത്ത് കോവിഡ് വ്യാപനത്തിന്  പൊതു സ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

വ്യത്യസ്ത രീതിയിലാണ് രാജ്യത്ത് രോഗം പടരുന്നത്. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ വൈറസ് ബാധ വൻ തോതില്‍ വര്‍ധിക്കുന്നുണ്ട്. പല സമയങ്ങളിലായിട്ടാണ് സംസ്ഥാനങ്ങളില്‍ വൈറസ് ബാധയുടെ എണ്ണം വര്‍ധിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളുടെ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാജ്യത്തെ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പരിശോധനയ്ക്ക് വേണ്ടുന്ന സൗകര്യം സജ്ജമാക്കണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിലെ പ്രത്യേകതയെ തുടര്‍ന്ന് വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ഐസിഎംആര്‍ തലവൻ പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്നതിനു വേണ്ടി എല്ലാ ജനങ്ങളും ഒരുമിച്ച് പ്രയതനിക്കണം. മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച്, വ്യക്തി ശുചിത്വം എന്നിവ പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം പതിനെട്ട് ലക്ഷം കഴിഞ്ഞു.

ENGLISH SUMMARY covid sec­ond entry in india

YOU MAY ALSO LIKE THIS VIDEO