രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്ക് ധരിക്കുന്നില്ല. നിരവധി പേര് മാസ്ക് താടിയില്‍ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
രാജ്യത്ത് രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കരോ സംസ്ഥാന സര്‍ക്കാരോ സ്വീകരിക്കുന്നില്ല. കോവിഡ് മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഗുരുതരമായി തുടരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കിൽപ്പെടുത്തുന്നുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. മരണം കോവിഡ് മൂലമെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മരണം കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ളാസ്സിഫികേഷൻ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാർഗ്ഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
English summary: Covid spread in india
You may also like this video: