ജൂലൈ അവസാനത്തോടെ കോവിഡ് വ്യാപനമെന്ന് ഡബ്ല്യുഎച്ച്ഒ

Web Desk

ന്യൂഡല്‍ഹി:

Posted on May 09, 2020, 8:47 pm

ഇന്ത്യയില്‍ രൂക്ഷമായ കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡിനോട് ഇന്ത്യ പെട്ടെന്നാണു പ്രതികരിച്ചതെന്നും അതിനാല്‍ കൊറോണ വൈറസ് കേസുകള്‍ വളരെക്കുറച്ചേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ജൂലൈ അവസാനത്തോടെ പകര്‍ച്ചവ്യാധി നിരക്ക് രാജ്യത്തു വ്യാപകമാകുമെന്നും ഡബ്ല്യുഎച്ച്‌ഒയുടെ പ്രത്യേക കോവിഡ്-19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ പറഞ്ഞു.

ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. വരുംമാസങ്ങളില്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. എന്നാല്‍ ഇന്ത്യ അസ്വസ്ഥപ്പെടേണ്ടതില്ല എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ദ്രുതഗതിയിലുള്ള നടപടി കാരണം പകര്‍ച്ചവ്യാധി നിര്‍ദിഷ്ട മേഖലകളിലേക്ക് പരിമിതപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് സാന്നിധ്യം കൂടുതല്‍.

വൈറസ് സാന്നിധ്യം ചില നഗരങ്ങളിൽ കൂടുതലായി ഉള്ളത് ആശങ്കയുളവാക്കുന്നു. ഇന്ത്യയിൽ രോഗം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമാണ്. രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ അത് വളരെ വലുതല്ല. വയോധിക വിഭാഗത്തിലെ മരണനിരക്ക് പൊതുവെ കൂടുതലാണ്. ഇന്ത്യയ്ക്ക് വ്യത്യസ്ത പ്രായപരിധിയുള്ള ജനവിഭാഗം ഉള്ളതിനാല്‍ രാജ്യത്തെ മൊത്തം മരണങ്ങള്‍ താരതമ്യേന കുറവാണെന്നും നബാരോ പറഞ്ഞു.

ENGLISH SUMMARY: covid spread con­tin­u­ous­ly in India at the end of July says WHO

YOU MAY ALSO LIKE THIS VIDEO