Web Desk

ന്യൂഡല്‍ഹി

November 18, 2020, 3:12 pm

കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല

Janayugom Online

കോവിഡ് വ്യാപനം രൂക്ഷമായ ‍‍‍ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എന്നാല്‍ ഡല്‍ഹിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനം ലോക്കഡൗണിലേക്ക് പോകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഹോട്ട്‌സ്‌പോട്ടുകളായി മാറാൻ സാധ്യതയുള്ള വിപണികളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്.

Eng­lish sum­ma­ry: covid spread in delhi

You may also like this video: