ധാരാവിയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് കോവിഡ് പകർന്നത് മലയാളികളിൽ നിന്നുമാണെന്ന് മുംബൈ പൊലീസ്. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ മുംബൈയിൽ എത്തിയിരുന്നു എന്നും ധാരാവി ചേരിയിൽ താമസിക്കുന്ന മരിച്ച 56 കാരൻ വാടകയ്ക്ക് നൽകിയ വീട്ടിലായിരുന്നു മലയാളികൾ താമസിച്ചത് എന്നുമാണ് മൂംബൈ പൊലീസിന്റെ റിപ്പോർട്ട്. മാർച്ച് 22നാണ് തബ് ലീഗ് സമ്മേളനം കഴിഞ്ഞ് മലയാളികൾ മുംബൈയിൽ എത്തിയത്.പിന്നീട് മാർച്ച് 24ന് കോഴിക്കോടേക്ക് ഇവർ യാത്ര തിരിച്ചു. എത്ര മലയാളികൾ ഉണ്ട് എന്നകാര്യത്തിലും എന്തിനാണ് ധാരാവിയിൽ തങ്ങിയത് എന്നകാര്യത്തിലും വ്യക്തതയില്ല.
English Summary: covid spread in dharavi from keralites
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.