എറണാകുളത്ത് കോവിഡ് വ്യാപനം ; 30 കന്യാസ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Web Desk

കൊച്ചി

Posted on July 23, 2020, 7:29 pm

എറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 100 പേരാണ് ജില്ലയില്‍ രോഗബാധിതരായിട്ടുള്ളത്. ഇവരില്‍ 94ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ മൂന്ന് കന്യാസ്ത്രീ മഠങ്ങളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആലുവ ചുണങ്ങംവേലിയിലെ മഠത്തിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് കന്യാസ്ത്രീകള്‍. വ്യദ്ധരടക്കം 140 അന്തേവാസികള്‍ കരുണാലയത്തില്‍ താമസിക്കുന്നത്. നിലവില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: covid spread in ernakulam
You may also like this video