രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക് അടുക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89,58,483 ആയി. ഇന്നലെ 585 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,31,578 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 4,43,303 പേര് ചികിത്സയിലുണ്ട്. 83,83,602 പേര് ഇതുവരെ കോവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 12,85,08,389 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 10,28,203 സാമ്പിളുകളും ഇന്നലെയാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സായുധ പൊലീസ് സേനയിലെ 45 ഡോക്ടര്‍മാരെയും 160 പാരാമെഡിക്കല്‍ സ്റ്റാഫിനെയും കേന്ദ്രം നല്‍കും. ഡല്‍ഹി എയര്‍പോര്‍ട്ടിനു സമീപമുള്ള ഡിആര്‍ഡിഒയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാകും ഇവരുടെ സേവനം ലഭ്യമാക്കുക.
ചത്തര്‍പൂരിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററിലേക്കും ഇവരുടെ സേവനം നീട്ടും. രാജ്യതലസ്ഥാന മേഖലയിലേക്ക് സിഎപിഎഫിന്റെ ഫീല്‍ഡ് ഫോര്മേഷനുകളിലുള്ള 75 ഡോക്ടര്‍മാരെയും 250 പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിക്കും. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്) നിലവിലെ 250 ഐസിയു ബെഡുകള്‍ക്കു പുറമെ 250 ബഡുകള്കൂടി പുതുതായി ഒരുക്കും. ശക്കുര്‍ ബസ്തിയില്‍ റയില്‍വേ സ്റ്റേഷനില്‍ 800 ബഡുകള്‍ ഉള്ള റയില്‍വേ കോച്ചുകള്‍ ഇന്ത്യന്‍ റയില്‍വേയും വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളില്‍ ബഡുകളുടെ ഉപയോഗം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ പത്ത് ടീമുകളെ നിയോഗിക്കും.
English summary: covid spread in india
You may also like this video: