Web Desk

കണ്ണൂര്‍

May 30, 2020, 9:16 am

കണ്ണൂരില്‍ സ്ഥിതി ഗുരുതരം ; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം

Janayugom Online

കണ്ണൂരില്‍ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. ലോക്ഡൗണിലും ഇവിടെ ആളുകള്‍ പതിവുപോലെ റോഡുകളില്‍ ഇറങ്ങി നടക്കുകയാണ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് കണ്ണൂരില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം. ജില്ലാ കലക്ടറുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന അവസ്ഥയാണ് ജില്ലയില്‍ പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നത്. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുകയാണ് ജില്ലാഭരണകൂടം. സമ്പര്‍ക്കത്തിലൂടെ കണ്ണൂരില്‍ 20 ശതമാണ് രോഗബാധ. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശന നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ENGLISH SUMMARY: covid spread in kan­nur, triple lock­down will establish
You may also like this video