കോട്ടയത്തും സമ്പർക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഓട്ടോ ഡ്രൈവറിൽ നിന്ന് മാത്രം 15 പേർക്ക് രോഗം പടർന്ന പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാർഡുകൾ കൊറോണ ക്ലസ്റ്ററായി. ഈ മേഖലയിൽ 50 പേർക്ക് ഇന്ന് ആൻറിജൻ പരിശോധന നടത്തും.
പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുമെന്നും പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ രോഗബാധ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരിൽ 22 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പർക്കം മുഖേന രോഗബാധിതരായവരിൽ 15 പേർ പാറത്തോട് ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ആറാം തിയതിയാണ് പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുൻപ് ഇയാൾ മരിക്കുകയും ചെയ്തു. മരണത്തിന് ശേഷമെടുത്ത സാമ്പിൾ നെഗറ്റീവ് ആയതിനാൽ ഇദ്ദേഹം പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഇയാളിൽ നിന്ന് നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കോട്ടയത്ത് സ്ഥിതി അതീവഗുരുതരമായ സാഹചര്യത്തിൽ പൊതുവാഹനങ്ങളിൽ ഡ്രൈവർ ക്യാബിൻ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓട്ടോറിക്ഷാ, ടാക്സി, ബസ്സുകൾ എന്നിവയിൽ ഇത്തരം സംവിധാനം ഉപയോഗിച്ചാലേ നിരത്തിലിറങ്ങാൻ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.