Web Desk

തിരുവനന്തപുരം

August 17, 2020, 2:10 pm

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ശക്തമായ കോവിഡ് വ്യാപനം​; ആരോഗ്യവകുപ്പ്

Janayugom Online

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കോവിഡ് വ്യപനം രൂക്ഷമായി തുടരുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് മുതലല്‍ 14 വരെയുള്ള പരിശോധനകളുടെയും പോസിറ്റീവായ കേസുകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ കേരളത്തില്‍ 1,84,000 കോവിഡ് പരിശോധനകളാണ് നടത്തിയത്. 9577 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു.

ഓഗസ്റ്റ് ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വാരത്തില്‍ കണ്ണൂര്‍, പാലക്കാട്, കോട്ടയം ജില്ലകളില്‍ രോഗ ബാധിതരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാളും ഉയര്‍ന്നു. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന രീതിയില്‍ തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തൃശൂര്‍, പത്തനംത്തിട്ട്, ആലപ്പുഴ ജില്ലകളില്‍ രോഗവ്യാപന തോത്  കുറഞ്ഞു.

തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട്. ആലപ്പുഴ, പാലക്കാട്, കോട്ടയം ‚കണ്ണൂര്‍ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ചെറിയ ജലദേഷ പനിയുള്ള വരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശിക്കുന്നു. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കണം.കേരളത്തില്‍ സെപ്‌തംബറിൽ  ഇരുപതിനായിരം രോഗികൾ ഉണ്ടാകുമെന്ന നിഗമനവും വിദഗ്ദ്ധരുടെ ഭാഗത്ത് നിന്നുണ്ട്.

Eng­lish sum­ma­ry: covid spread in sev­en districts.

You may also like this video: