Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

September 14, 2020, 11:30 pm

രോഗവ്യാപന തോത് വർധിക്കും, കരുതിയിരിക്കണം: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് എല്ലാ വാഹനങ്ങളും ഓടിത്തുടങ്ങുകയും അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുന്നതോടെ ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കുമെന്നത് കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി.

ഇപ്പോഴും രോഗം വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസം 34,756 പരിശോധന നടത്തിയതില്‍ 3,139 പേര്‍ക്കാണ് പോസിറ്റീവായത്. ഞായറാഴ്ചയായതിനാല്‍ പരിശോധനയുടെ എണ്ണം കുറഞ്ഞു. എന്നാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം തത്തുല്യമായി കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45,000 വരെ ഉയര്‍ന്നിരുന്നു. അത് അരലക്ഷത്തിലെത്തിക്കാന്‍ കഴിയണം എന്നാണ് കരുതുന്നത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; covid spread may increase in kerala

You may also like this video;