Web Desk

March 17, 2020, 11:00 am

പുറത്തു നിന്ന് സാധനം വാങ്ങുമ്പോഴും ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോഴും സൂക്ഷിക്കുക! കോവിഡ് വ്യാപനം ഈ വഴികളിലൂടെയും

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ മുൻകരുതലുകളാണ് നാം എടുക്കുന്നത്. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടേണ്ട അവസരങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും മറ്റ് പലവഴികളിലൂടെ ഇത്തരം വൈറസുകൾ കടന്നുകൂടാൻ സാഹചര്യമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് എല്ലാവരും ഓൺലൈൻ ഷോപ്പിങ്ങുകൾക്ക് പ്രാധാന്യം നൽകുന്നവരാണ്. എന്നാൽ ഓൺലൈനിൽ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ വരുന്ന കാർബോർഡ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ മുതൽ നമ്മൾ സാധനം വാങ്ങുന്ന കവറുകളിൽ കൂടിവരെ വൈറസ് വ്യാപനം സംഭവിച്ചേക്കാം. ഇത്തരം വസ്തുക്കളിൽ സാർസ് കോവ് 2 വൈറസിന് മണിക്കൂറുകലോളം നിലനിൽക്കാൻ സാധിക്കും.

പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ വൈറസ് സജീവമായിരിക്കും. കാർബോർഡിൽ 24 മണിക്കൂർ വരെ വൈറസിന് നിലനില്‍ക്കാനാവും. കോപ്പറിൽ നാലുമണിക്കൂറുവരെയും വൈറസ് നിലനിൽക്കുന്നു. ഇത്തരം വസ്തുക്കളുമായി പുറത്തു നിന്ന് വീട്ടിലേക്ക് വരുന്നവർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. കൊറോണയ്ക്ക് നിലനിൽക്കാൻ അനുയോജ്യമായ നിരവധി വസ്തുക്കൾ നാം ദിനംപ്രതി ഉപയോഗിക്കുന്നുണ്ട്. അത്തരം വസ്തുക്കളുടെ ഉപയോഗം നിലവിലെ സാഹചര്യത്തിൽ പരമാവധി കുറയ്ക്കണം. സാർസ് പരത്തിയ വൈറസുകളേക്കാൾ കൊറോണ പരത്തുന്ന സാർസ് കോവ് 2 ഇത്തരം പ്രതലങ്ങളിൽ നിലനിൽക്കാൻ മൂന്നിരട്ടി സാധ്യതയുണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ, പോളിപ്രൊപ്പൈലിൻ തുടങ്ങിയവ വീട്ടാവശ്യങ്ങൾക്കായി വാങ്ങുന്ന സാധനങ്ങളുടെ പാക്കിംങ് ലേബൽ എന്നീ ആവശ്യങ്ങൾക്കായും, മരുന്നുകൾ വിതരണം ചെയ്യുമ്പോഴും, വസ്ത്ര വ്യാപാരത്തിലുമെല്ലാം പതിവായി ഉപയോഗിക്കുന്നുണ്ട്. ഈ പ്രതലങ്ങളിലൂടെ കൊറോണ വൈറസ് വ്യാപനം പെട്ടന്നു നടക്കും. ഇവയെ അപേക്ഷിച്ച് വൈറസ് ഏറ്റവും കുറവ് സമയം നില നിൽക്കുന്നത് കോപ്പറിലാണ്. പ്രിൻസ്റ്റൺ സർവകലാശാലയിലലും മൊണ്ടാന എൻഐഎച്ച് വൈറോളജി ലാബിലെ ഗവേഷകരും നടത്തിയ പഠനങ്ങളിലാണ് കൊറോണ വ്യാപനത്തിനനുയോജ്യമായ ഇത്തരം പ്രതലങ്ങളെ കുറിച്ച് വിശദമാക്കുന്നത്.

സ്റ്റീലിൽ 13ഉം പ്ലാസ്റ്റിക്കിൽ 16ഉം മണിക്കൂർ കഴിയുമ്പോൾ വൈറസിന്റെ ശക്തി നേർ പകുതിയായി കുറയുന്നു എന്നും ഈ പഠനങ്ങളിൽ പറയുന്നുണ്ട്. ലോക വ്യാപകമായി കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനത്തിന് വഴിവെക്കുന്ന ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കൃത്യമായ മുൻകരുതൽ കൈകൊള്ളണം.

Eng­lish Sum­ma­ry: covid spread surfaces

You may­al­so like this video