ബീജിങ്ങിൽ ഭക്ഷണ വിതരണക്കാരനിലൂടെ വൻതോതിൽ കോവിഡ് പടർന്നതായി ആശങ്ക. നഗരത്തിൽ പലയിടങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സർക്കാർ ജാഗ്രത വർധിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 13 പുതിയ കേസുകളാണ് നഗരത്തിലുണ്ടായിരിക്കുന്നത്. ജൂൺ 1 മുതൽ 17 വരെയുള്ള കാലയളവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇദ്ദേഹം ഭക്ഷണമെത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഭക്ഷണവിതരണ ശൃംഖലയിൽ ഒരാൾക്ക് രോഗബാധ ഉണ്ടാകുന്നത്. അവശ്യവസ്തുക്കൾക്ക് ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്ന വലിയ വിഭാഗമാളുകൾ നഗരത്തിലുണ്ട്. ഇവരാണ് ആശങ്കയിലായിരിക്കുന്നത്.
ദിവസവും ശരാശരി 50 ഓർഡറുകൾ ഡെലിവറി ചെയ്യുമായിരുന്നു ഈ 47കാരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇദ്ദേഹവുമായി ബന്ധം പുലർത്തിയ എല്ലാ ഡെലിവറി ജീവനക്കാരെയും ജോലിയിൽ നിന്നും വിലക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബീജിങ്ങിൽ നിലവിൽ ആകെ 249 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്താകെ പുതിയതായി 29 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കാത്ത നിരവധി പേർ ഇപ്പോൾ ചികിത്സയിലുണ്ട്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 99 പേർ ഇങ്ങനെ ചികിത്സയിലുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.