Web Desk

ന്യൂഡല്‍ഹി

June 07, 2020, 4:05 pm

സെപ്റ്റംബറോടു കൂടി രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് വിദഗ്‌ധർ

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം സെപ്റ്റംബറിൽ അവസാനിക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഇത്തരത്തിലൊരു വിലയിരുത്തൽ നടത്തിയത്. രാജ്യത്തെ നിലവിലെ രോഗവ്യാപനത്തോത് അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലൊരു കണക്കു കൂട്ടൽ.

അതേ സമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 9971 കോവിഡ് കേസുകളും 287 മരണവും റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വർധനവാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 6929 ആയി ഉയർന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കൊറോണ കേസുകളിൽ ഇന്ത്യ സ്പെയിനിനെ പിൻതള്ളി അഞ്ചാം സ്ഥാനത്തെത്തി.

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗൺ ഇളവുകളിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തെ ആശങ്കയറിയിച്ചു. ഇളവുകൾ നടപ്പാക്കുന്നതിൽ കർശന മാർഗരേഖ വേണമെന്നാണ് സംസ്ഥനങ്ങളുടെ ആവശ്യം.

ENGLISH SUMMARY: covid spreads end dur­ing september

YOU MAY ALSO LIKE THIS VIDEO