September 28, 2022 Wednesday

Related news

September 27, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022

കോവിഡ് വ്യാപനം കാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് ; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Janayugom Webdesk
ന്യൂഡൽഹി
May 22, 2020 10:46 am

രാജ്യത്ത് കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ കാൽലക്ഷത്തിലേറെപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങള്‍ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. 26,419 പേർക്കാണ് അഞ്ച് ദിവസത്തിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ രോഗികളുടെ എണ്ണം 5000 കവിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ രാത്രി 7 മുതൽ രാവിലെ 7വരെയുള്ള കർഫ്യൂ പ്രധാന നടപടിയാണെന്നും അതിൽ പിഴവു പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറിമാരോടു നിർദേശിച്ചു.

ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രമേ നിലവിലെ സാഹചര്യത്തില്‍ പാടൊള്ളു ഇതിനായി ബോധവൽക്കരണ നടപടികൾ രൂപികരിക്കാന്‍ ആലോചിക്കുന്നുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. വിമാന, ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ലോക്ഡൗൺ വ്യവസായ മേഖല സ്തംഭിപ്പിക്കുകയും അതിഥിത്തൊഴിലാളികൾ ഒരുമിച്ച് നാട്ടിലേക്കു മടങ്ങാൻ ശ്രമിച്ചത് പ്രശ്നമായി മാറുകയും ചെയ്തിരുന്നു.

ട്രെയിൻ, ബസ് സർവീസുകള്‍ക്ക്  ഇളവുകൾ നൽകാൻ കേന്ദ്രം നിർബന്ധിതമായിരുന്നു. എന്നാൽ, മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തന്നെയാണ് ഇതുവരെ നിയന്ത്രണവിധേയമായിച്ചില്ല. കേരളത്തിലും പഞ്ചാബിലുമാണ് സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുള്ളത്. എന്നാൽ, രാജ്യത്ത് പൊതുവിൽ രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ENGLISH SUMMARY:covid spreads more than a quar­ter of a mil­lion across the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.