മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ ആലോചിക്കുന്നു. അടുത്ത് പത്ത് ദിവസത്തേക്ക് യവത്മാൾ ജില്ലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. അമരാവതിയിൽ ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗൺ ആയിരിക്കപം. മുംബൈയിലും നിയന്ത്രമങ്ങൾ കടുപ്പിക്കുകയാണ്.
അമരാവതിയിൽ കച്ചവട സ്ഥാപനങ്ങൾ അടക്കം മൂന്ന് ദിവസത്തേക്ക് അടച്ചിടും. മുംബൈയിൽ അഞ്ചിൽ കൂടുതൽ രോഗികളുള്ള ഫ്ലാറ്റ് കെട്ടിടങ്ങൾ സീൽ ചെയ്യും. ഹോം ക്വാറൻറീൻ ചെയ്തവരുടെ കയ്യിൽ സീൽ പതിപ്പിക്കും. സബർബൻ ട്രെയിനുകളിൽ മാസ്ക് ധരിക്കാത്തവരെ പിടിക്കാൻ 300 പേരെ കോർപ്പറേഷൻ നിയോഗിക്കും. കേരളത്തിൽ നിന്നടക്കമുള്ള യാത്രക്കാർക്ക് കൊവിഡില്ലാ സാക്ഷ്യപത്രം നിർബന്ധമാക്കിയിരുന്നു.
യവത്മാളിൽ അടുത്ത പത്ത് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും തുറക്കില്ല. മതപരമായി കൂട്ടായ്മകളും വിലക്കി. വിവാഹത്തിന് 50‑ൽ താഴെ മാത്രം ആളുകൾക്കാണ് അനുമതി. യവത്മാളിൽ കർഷക നേതാവ് രാകേഷ് ടിക്കായത്തിൻറെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു.
രണ്ട് മാസമായി താഴ്ന്ന് കൊണ്ടിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഈ ആഴ്ച മുകളിലേക്കായിട്ടുണ്ട്. 75 ദിവസത്തിന് ശേഷം ആദ്യമായി ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 5000 കടന്നു. അമരാവതി, യവത്മാൾ, അകോള തുടങ്ങീ നൂറിൽ താഴെമാത്രം പ്രതിദിന രോഗികളുണ്ടായിരുന്ന ഇടങ്ങളിൽ ഇന്ന് 500ലേറെ പേരാണ് ദിവസവും രോഗികളാവുന്നത്.
ENGLISH SUMMARY: Covid spreads sharply; The government is planning to announce a lockdown
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.