Web Desk

കാസര്‍കോട്‌

January 06, 2021, 6:51 pm

ജില്ലയില്‍ 77 പേര്‍ക്ക്‌ കൂടി കോവിഡ്‌

Janayugom Online

ജില്ലയില്‍ 77 പേര്‍ക്ക്‌ കൂടി കോവിഡ്‌ 19 പോസിറ്റീവായി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും, ഇതരസംസ്ഥാനത്തു നിന്നെത്തിയ മൂന്ന്‌ പേര്‍ക്കും 73 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 42 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്‌ അറിയിച്ചു. അജാനൂര്‍-ഒന്ന്‌, ബളാല്‍-രണ്ട്‌, ബേഡഡുക്ക‑ഒന്ന്‌, ചെമ്മനാട്‌ ‑രണ്ട്‌, ചെറുവത്തൂര്‍-നാല്‌, ദേലംപാടി-ഒന്ന്‌, ഈസ്റ്റ്‌ എളേരി-മൂന്ന്‌, കള്ളാര്‍-അഞ്ച്‌, കാഞ്ഞങ്ങാട്‌ ‑ആറ്‌, കയ്യൂര്‍ ചീമേനി-ഏഴ്‌, കിനാനൂര്‍ കരിന്തളം-ഏഴ്‌, കോടോംബേളൂര്‍— 16, മടിക്കൈ-ഒന്ന്‌, മഞ്ചേശ്വരം-രണ്ട്‌, മൊഗ്രാല്‍പുത്തൂര്‍-രണ്ട്‌, മുളിയാര്‍-ഒന്ന്‌, നീലേശ്വരം ‑ആറ്‌, പടന്ന‑ഒന്ന്‌, പനത്തടി-ഒന്ന്‌, പുല്ലൂര്‍പെരിയ‑ഒന്ന്‌, തൃക്കരിപ്പൂര്‍-രണ്ട്‌, വെസ്റ്റ്‌ എളേരി-അഞ്ച്‌, എന്നിങ്ങനെയാണ്‌ ജില്ലയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌. വീടുകളില്‍ 3611 പേരും സ്ഥാപനങ്ങളില്‍ 287 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 3898 പേരാണ്‌. പുതിയതായി 400 പേരെ കൂടി നിരീക്ഷണത്തിലാക്കി. 24527 പേര്‍ക്കാണ്‌ ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 1127 പേര്‍ വിദേശത്ത്‌ നിന്നെത്തിയവരും 889 പേര്‍ ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയവരും 22511 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 23455 പേര്‍ക്ക്‌ ഇതുവരെ കോവിഡ്‌ നെഗറ്റീവായി. നിലവില്‍ 817 പേരാണ്‌ കോവിഡ്‌ ചികിത്സയിലുള്ളത്‌