Web Desk

കാസര്‍കോട്

December 21, 2020, 6:05 pm

ജില്ലയില്‍ 43 പേര്‍ക്ക്‌ കോവിഡ്‌

Janayugom Online

ജില്ലയില്‍ 43 പേര്‍ക്ക്‌ കൂടി കോവിഡ്‌ 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 42 പേര്‍ക്കും വിദേശത്ത്‌ നിന്നെത്തിയ ഒരാള്‍ക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ ഇതുവരെ ജില്ലയില്‍ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 23523 ആയി. 31 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്‌) ഡോ.എ.വി. രാംദാസ്‌ അറിയിച്ചു. നിലവില്‍ 940 പേരാണ്‌ ജില്ലയില്‍ കോവിഡ്‌ ചികിത്സയിലുള്ളത്‌. ഇതില്‍ 628 പേര്‍ വീടുകളില്‍ ചികിത്സയിലുള്ളത്‌. കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടവരുടെ എണ്ണം 245 ആയി. അജാനൂര്‍-ഒന്ന്‌, ബദിയഡുക്ക‑രണ്ട്‌, ചെമ്മനാട്‌ ‑രണ്ട്‌, ചെങ്കള-രണ്ട്‌, ചെറുവത്തൂര്‍-ഒന്ന്‌, ദേലംമ്പാടി-ഒന്ന്‌, ഈസ്റ്റ്‌ എളേരി-രണ്ട്‌, എന്‍മകജെ-ഒന്ന്‌, കാഞ്ഞങ്ങാട്‌ ‑രണ്ട്‌, കാസര്‍കോട്‌ ‑ഒന്ന്‌, മധൂര്‍-മൂന്ന്‌, മംഗല്‍പാടി-ഒന്ന്‌, മുളിയാര്‍-ഒന്ന്‌, നീലേശ്വരം-എട്ട്‌, പള്ളിക്കര-ഒന്ന്‌, പുലൂര്‍ പെരിയ‑12, തൃക്കരിപ്പൂര്‍-ഒന്ന്‌, ഉദുമ ‑ഒന്ന്‌, എന്നിങ്ങനെയാണ്‌ തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.
വീടുകളില്‍ 5389 പേരും സ്ഥാപനങ്ങളില്‍ 400 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 5789 പേരാണ്‌. പുതിയതായി 330 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 129 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. 20 പേരുടെ പരിശോധനാ ഫലം ല�ിക്കാനുണ്ട്‌. 564 പേര്‍ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയാക്കി. 94 പേരെ ആശുപത്രികളിലും കോവിഡ്‌ കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ്‌ കെയര്‍ സെന്ററുകളില്‍ നിന്നും 32 പേരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.