ജില്ലയില്‍ വ്യാഴാഴ്ച്ച 108 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 99 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 38 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 1449 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. അജാനൂര്‍-ഏഴ്, ബളാല്‍ ‑ഏഴ്, ചെമ്മനാട് ‑ഒന്ന്, ചെറുവത്തൂര്‍-രണ്ട്, ദേലംപാടി ‑നാല്, എന്മകജെ-ഒന്ന്, കളളാര്‍-നാല്, കാഞ്ഞങ്ങാട‑ഏഴ്, കാസര്‍കോട്-10, കയ്യൂര്‍ ചീമേനി-ഒന്ന്, കിനാനൂര്‍ കരിന്തളം-രണ്ട്, കോടോംബേളൂര്‍-മൂന്ന്, കുമ്പള-രണ്ട്, കുറ്റിക്കോല്‍-രണ്ട്, മധൂര്‍-രണ്ട്, മടിക്കൈ-മൂന്ന്, മംഗല്പാടി ‑രണ്ട്, മുളിയാര്‍-നാല്, നീലേശ്വരം-ആറ്, പടന്ന‑ഒന്ന്, പള്ളിക്കര-10, പനത്തടി ‑അഞ്ച്, പിലിക്കോട് ‑രണ്ട്, പുല്ലൂര്‍പെരിയ‑ഒമ്പത്, തൃക്കരിപ്പൂര്‍-രണ്ട്, ഉദുമ ‑നാല്, വലിയപറമ്പ‑ഒന്ന്, വെസ്റ്റ് എളേരി-രണ്ട്, മറ്റ് ജില്ലയിലെ മട്ടന്നൂര്‍-ഒന്ന്, മാട്ടൂല്‍-ഒന്ന്, എന്നിങ്ങനെയാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്. വീടുകളില്‍ 5289 പേരും സ്ഥാപനങ്ങളില്‍ 527 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5816 പേരാണ്. പുതിയതായി 552 പേരെ കൂടി നിരീക്ഷണത്തിലാക്കി. 20120 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 991 പേര് വിദേശത്ത് നിന്നെത്തിയവരും 773 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18462 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.