KASARAGOD BUREAU

കാസര്‍കോട്‌

October 27, 2020, 7:07 pm

കാസര്‍കോട്‌ ജില്ലയില്‍ 65 പേര്‍ക്ക്‌ കൂടി കോവിഡ്‌

Janayugom Online

ജില്ലയില്‍ ഇന്ന്‌ 65 പേര്‍ക്കാണ്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. കോവിഡ്‌ സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്‌മ്പര്‍ക്കത്തിലൂടെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരാള്‍ ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയതാണ്‌. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്‌ ആശ്വാസമാണ്‌. ഇന്ന് 213 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ്‌ അറിയിച്ചു.
അജാനൂര്‍-നാല്‌, ബദിയഡുക്ക‑ഏഴ്‌, ചെമ്മനാട്‌-ഏഴ്‌, ചെങ്കള‑മൂന്ന്‌, ചെറുവത്തൂര്‍-ഒന്ന്‌, കാഞ്ഞങ്ങാട്‌-10, കാറഡുക്ക‑രണ്ട്‌, കാസര്‍കോട്‌-ആറ്‌, കോടോംബേളൂര്‍-ഒന്ന്‌, കുമ്പള-രണ്ട്‌, മധൂര്‍-അഞ്ച്‌, മഞ്ചേശ്വരം-ഒന്ന്‌, മൊഗ്രാല്‍പുത്തൂര്‍-രണ്ട്‌, മുളിയാര്‍-ഒന്ന്‌, നീലേശ്വരം-മൂന്ന്‌, പള്ളിക്കര‑മൂന്ന്‌, പിലിക്കോട്‌-രണ്ട്‌, പുല്ലൂര്‍ പെരിയ‑മൂന്ന്‌, പുത്തിഗെ-രണ്ട്‌, എന്നിങ്ങനെയാണ്‌ ഇന്നലെ കോവിഡ്‌ സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്‌.
വീടുകളില്‍ 4014 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 4753 പേരാണ്‌. പുതിയതായി 239 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 698 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു. ഇതോടെ ഇതുവരെ പരിശോധനയ്‌ക്കയച്ച സാമ്പിളുകളുടെ എണ്ണം 125141 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌. 466 പേര്‍ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ്‌ കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ്‌ കെയര്‍ സെന്ററുകളില്‍ നിന്നും 202 പേരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.17961 പേര്‍ക്കാണ്‌ ജില്ലയില്‍ ഇതുവരെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതില്‍ 956 പേര്‍ വിദേശത്ത്‌ നിന്നെത്തിയവരും 722 പേര്‍ ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയവരും 16283 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയിമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 15886 പേര്‍ക്ക്‌ ഇതുവരെ കോവിഡ്‌ നെഗറ്റീവായി.