October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 25, 2022

വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തിന്റെ പ്രതീക്ഷ പകർന്ന് അതിജീവന ചിത്രം

ഷാജി ഇടപ്പള്ളി
കൊച്ചി
May 26, 2020 10:29 am

മഹാമാരിയെ പ്രതിരോധിക്കുമ്പോൾ ലോകത്തിന്റെ ഭാവി വരും തലമുറയുടെ കൈകളിൽ സുരക്ഷിതമാകണമെന്ന  സന്ദേശത്തോടെ വിദ്യാർത്ഥികളിൽ ആൽമ വിശ്വാസത്തിന്റെ പ്രതീക്ഷ പകരുവാൻ കലാകാര കൂട്ടായ്മ ഒരുക്കിയ അതിജീവന ചിത്രം  ചരിത്രത്തിലേക്കുള്ള തിരനോട്ടമാകുന്നു.  എറണാകുളം ഗവ ഗേൾസ് ഹൈസ്കൂളിന്റെ  പ്രധാന പ്രവേശന കവാടത്തിനരികിലെ കെട്ടിടത്തിന്റെ ചുവരിലാണ് “ആത്മവിശ്വാസത്തിന്റെ ചിറകിൽ ഇച്ഛാശക്തിയോടെ മുന്നോട്ട് ” എന്ന സന്ദേശത്തോടെ വേൾഡ് വൈഡ്  ആർട്ട് മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിലെ പ്രധാന ചിത്രകാരന്മാർ ചേർന്ന് കൂറ്റൻ ചിത്രമൊരുക്കിയിട്ടുള്ളത്.

മനുഷ്യകുലത്തിന് സംരക്ഷകരായി കോവിഡിനോട് പൊരുതുന്ന ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സന്നദ്ധ സംഘടന പ്രവർത്തകർ ഇവരെ നയിക്കുന്ന സർക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന  ത്യാഗ മനോഭാവത്തോടെ സേവനരംഗത്ത് കർമ്മനിരതരായ ഏവർക്കും കടപ്പാടും അഭിവാദ്യവും അർപ്പിക്കുക കൂടിയാണ് ചിത്രം. കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷ എഴുതാൻ സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് മുന്നിൽ മാനവീകതയുടെയും അതിജീവനത്തിന്റെയും സന്ദേശവും വെളിവാക്കുന്ന ചിത്രംകൂടിയാണിത്.

40  അടി വീതിയിലും 20 അടി ഉയരവുമുള്ള ചുവരിൽ അക്രിലിക്, എമൽഷൻ എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചാണ് ചിത്രകാരന്മാരായ ബാലകൃഷ്ണൻ കതിരൂർ,ആർ ജയന്ത്കുമാർ, എരൂർ ബിജു, സുഗതൻ പനങ്ങാട്, സെബാസ്റ്റ്യൻ പൊടുത്താസ്, ഹാരിസ് ബാബു,വി കെ തങ്കകുമാർ, ജയകുമാർ കരുണാകരൻ എന്നിവർ ചേർന്ന് മൂന്ന് ദിവസങ്ങൾകൊണ്ട് ചിത്രമൊരുക്കിയത്.ലോക ഭൂപടത്തിന്റെ മാതൃകയിൽ സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിന്റെ ചിറകിൽ ഡോക്ടറും, നഴ്സും, പൊലീസും , എൻ സി സി , സ്കൗട്ട്, ഗൈഡ് , സ്റ്റുഡന്റ് പൊലീസ് എന്നിവരുടെ ചിത്രങ്ങളും താഴെ പ്രതീക്ഷകളുടെ വാഗ്‌ദാനങ്ങളായ വിദ്യാർത്ഥികളുടെയും ചിത്രങ്ങളാണ് ക്യാൻവാസിൽ അതിജീവന ചരിത്രമായി   ആലേഖനം ചെയ്തിട്ടുള്ളത്. കേരളത്തിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയിൽ  ഇത്തരത്തിലുള്ള ആദ്യത്തെ ഒരു വലിയമാതൃകാ  സൃഷ്ടിയാണിത്.

ENGLISH SUMMARY: covid sur­vival picture
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.