ഉത്തർപ്രദേശിൽ കോവിഡ് ടെസ്റ്റുകൾ നടത്തുന്നില്ലെന്നും യഥാർത്ഥ കണക്കുകൾ എത്രയാണെന്നുള്ള ഒരു വിവരവും ആർക്കും ഇല്ലെന്നും സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ്.
സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണെന്നും ഇത് എങ്ങനെയാണ് ഇത്തരത്തിൽ അനുവദിക്കപ്പെടുന്നതെന്നും അഖിലേഷ് യാദവ് ചോദിച്ചു.
കോവിഡ് മാത്രമല്ല സംസ്ഥാനത്തെ ക്രമസമാധാന നില ആകെ തകർന്നിരിക്കുകയാണ്. കോവിഡിൽ ടെസ്റ്റുകളൊന്നും ഇപ്പോൾ നടക്കുന്നില്ല.
എന്താണ് സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥയെന്ന് ആർക്കും അറിയില്ല. കോവിഡ് അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണോ എന്ന് പോലും അറിയാൻ സാധിക്കുന്നില്ല. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് സംസ്ഥാനം അതിനെ നേരിടുന്നതെന്ന് സർക്കാർ പറയണം’ അഖിലേഷ് പറഞ്ഞു.
ഗുജറാത്തും ഉത്തർപ്രദേശും കോവിഡിന്റെ യഥാർത്ഥ കണക്കുകളല്ല പുറത്തുവിടുന്നതെന്ന ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു.
English summary; Covid test are not doing in utharpradesh
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.