കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധനാ സൗകര്യം വ്യാഴാഴ്ച അംരംഭിക്കും. ആർ.ടി-പി.സി.ആർ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജൻ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആർ.ടി-പി.സി.ആറിന് 2100 രൂപയും ആന്റിജൻ ടെസ്റ്റിന് 625 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക്. കിൻഡർ ആശുപത്രിയുമായി സഹകരിച്ചാണ് സിയാൽ ഈ സംവിധാനം നടപ്പിലാക്കുന്നത്. ടി-1, ട‑3 ടെർമിനലുകളുടെ അറൈവൽ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പൊതുജനങ്ങൾക്കും ഈ സൗകര്യം ഉപയുക്തമാക്കാം.
ENGLISH SUMMARY: covid test in airport
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.