ജില്ലയിൽ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചത് കണക്കിലെടുത്ത് പെരിയയിലെ കേന്ദ്രസർവകലാശാലയിൽ കോവിഡ്-19 പ്രാഥമിക പരിശോധന കേന്ദ്രത്തിന് അനുമതി ലഭിച്ചു. കേന്ദ്ര സർവ്വകലാശാലയിലെ വൈറോളജിക്കൽ ലാബിൽ ഡോ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘത്തിനാണ് രോഗ നിർണയ പരിശോധന നടത്താൻ ഐസിഎംആറിന്റെ പ്രാഥമിക അനുമതി ലഭിച്ചിട്ടുള്ളത്. മന്ത്രി ഇ ചന്ദ്രശേഖരൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനായി അനുമതി ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ടെസ്റ്റുകൾ ഇന്നലെതന്നെ ആരംഭിച്ചു. ഇന്നുമുതൽ സാമ്പിളുകൾ പരിശോധിക്കാൻ തക്കവണ്ണം പ്രവർത്തനങ്ങൾ തുടങ്ങുവാൻ സംസ്ഥാനസർക്കാർ ശ്രമിച്ചുവരികയാണ്. ലാബിൽ കൊറോണാ പരിശോധനാ ഫലം അഞ്ചു മണിക്കൂറിനുള്ളിൽ അറിയുവാൻ കഴിയും. ദിവസം 87 പേരുടെ ടെസ്റ്റുകൾ നടത്താൻ ഈ ലാബിൽ സൗകര്യമുണ്ടാകും.
ENGLISH SUMMARY: Covid test in central university
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.