Web Desk

കാസര്‍കോട്‌

March 26, 2020, 7:05 pm

ക്ഷാമത്തിന് പരിഹാരം: കാസർകോട് സ്രവ പരിശോധനാ കിറ്റ് എത്തി

Janayugom Online

കോവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് സ്രവ പരിശോധനാ കിറ്റ് എത്തിച്ചു. 500 സ്രവ പരിശോധനാ കിറ്റുകൾ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചതായി മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. കിറ്റുകൾക്ക് നേരിട്ട ക്ഷാമത്തിന് നിലവിൽ പരിഹാരമായി. ഇന്ന് 3 പേർക്കാണ് കാസർകോട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. പിഎച്സിയുടെ പരിധിയിലുള്ളവർ അതാത് പിഎച്സികളെ ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവർ മാത്രം ജില്ലാ ആശുപത്രിയെയും ജനറൽ ആശുപത്രിയെയും ആശ്രയിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ നിലനിൽക്കുന്നത്. 1500 പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Covid- test kit reached in kasargod

You may also like this video