ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 5:32 pm

സംസ്ഥാനത്ത് കൊറോണ വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സാ കേന്ദ്രം അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് നടപടി. നേരത്തെ ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി ചികിത്സ കേന്ദ്രങ്ങള്‍ അടച്ചിരുന്നു.

ട്രൂനാറ്റ്, ആര്‍ടിപിസിആര്‍, ആന്റിജന്‍ തുടങ്ങി ഏതെങ്കിലും പരിശേധന നടത്തി വെെറസ് ബാധയില്ലെന്ന് ഉറപ്പാക്കണം. ഈ പരിശോധനയില്‍ രോഗബാധ കണ്ടെത്തിയാല്‍ ഗര്‍ഭിണികളെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍ തന്നെ രോഗിക്ക് ആന്റിജന്‍ പരിശോധന നടത്തും.

Eng­lish sum­ma­ry: covid test manda­to­ry for preg­nant ladies

You may also like this video: