നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കെട്ടിടം ശുചീകരണത്തിനായി അടച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ഓഫീസ് കെട്ടിടത്തിൽ അണുനശീകരണ പ്രക്രിയ ആരംഭിച്ചുവെന്നും രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.
ENGLISH SUMMARY: covid test positive in niti ayog employee
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.