Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

May 17, 2021, 9:34 am

നിയന്ത്രണങ്ങള്‍ ഫലിച്ചാൽ കോവിഡ് രോഗികള്‍ കുറയും

Janayugom Online

കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചനകള്‍ കണ്ടുത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 29.75ല്‍ നിന്ന് 25.61 ആയി കുറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തോത് ആയ റിപ്രൊഡക്ഷൻ നിരക്ക് 1.1 ആയി. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടര്‍ന്നാല്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25–ാം തീയതിയോടെ 4 ലക്ഷമായും 30നകം 3.4 ലക്ഷമായും കുറയുമെന്നുമാണു സർക്കാരിന്റെ പുതിയ പ്രൊജക്ഷൻ റിപ്പോർട്ട്.

കോഴിക്കോട് ഉൾപ്പെടെ കോവിഡ് നിരക്ക് കുതിച്ചുയർന്നിരുന്ന ചില ജില്ലകളിൽ വ്യാപനത്തിന്റെ തോതു കുറഞ്ഞു. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരും. റിപ്പോർട്ട് പ്രകാരം ഇന്നലെയാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടാകേണ്ടിയിരുന്നത്. ലോക്ഡൗൺ മൂലം പരിശോധനകൾ കുറഞ്ഞതിനാൽ ഇന്നലത്തെ കണക്ക് കൃത്യമാകണമെന്നില്ല.

തിരുവനന്തപുരത്ത് 30 വരെയും കൊല്ലത്ത് 26 വരെയും കോട്ടയത്ത് 20 വരെയും കോവിഡ് ബാധിതരുടെ എണ്ണം ഉയരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഐസിയു കിടക്കകൾ നിറയാനിടയുണ്ട്. കൊല്ലം ജില്ലയിൽ ഓക്സിജൻ ബെഡുകൾ തികയാതെ വരാം. തിരുവനന്തപുരത്ത് രണ്ടാംതല ചികിത്സാ കേന്ദ്രങ്ങളിലും സ്ഥലം തികയാതെ വരാം.
അതേസമയം, പേമാരിയും കടലേറ്റവും മൂലം ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങിയതു രോഗവ്യാപനം വർധിപ്പിച്ചേക്കാമെന്നും അതോടെ ഈ കണക്കുകൂട്ടലുകൾ തെറ്റുമെന്നുമുള്ള ആശങ്ക സർക്കാരിനുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മേയ് 10 മുതൽ 16 വരെ– 29.75,28.61,26.41,26.65,25.61.

Eng­lish sum­ma­ry; covid test pos­i­tiv­i­ty rate down kerala

You may also like this video;