Web Desk

മെല്‍ബണ്‍

April 27, 2021, 8:16 pm

ഇന്ത്യയിലെ കോവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ല; ഓസ്ട്രേലിയ

Janayugom Online

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് നടത്തുന്ന കോവിഡ് പരിശോധനഫലം വിശ്വാസയോഗ്യമല്ലെന്ന് പശ്ചിമ ഓസ്ട്രേലിയ. ഇന്ത്യയിലെ കോവിഡ് പരിശോധന ശരിയല്ലെന്ന് പശ്ചിമ ഓസ്ട്രേലിയ പ്രീമിയര്‍ മാര്‍ക്ക് മക് ഗോവാനാണ് ആരോപിച്ചത്. ഹോട്ടലുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യയില്‍ നിന്നെത്തിയവര്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ഇന്ത്യയില്‍ പരിശോധന നടത്തിയ ശേഷമാണ് എത്തിയത്. 

ഇത്തരത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പരിശോധനകള്‍ വിശ്വസിക്കുന്നത് ഓസ്ട്രേലിയയില്‍ പ്രശ്നമുണ്ടാക്കുമെന്നാണ് മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞത്. നിരവധി പേര്‍ക്കാണ് ഇന്ത്യയില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിക്കുന്നത്. വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗിന് മുന്‍പ് നടത്തുന്ന പരിശോധനയുടെ ആധികാരികതയെയും ചോദ്യം ചെയ്യുന്നുണ്ട്. ജനങ്ങളോട് തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രമേ ഇന്ത്യയിലേക്ക് പോകാവു എന്ന് മാര്‍ക്ക് മക് ഗോവാന്‍ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം അതീവനാശകരമാണെന്നാണ് ഓസ്ട്രേലിയന്‍ മന്ത്രിയായ കരേന്‍ ആന്‍ഡ്രൂസും കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:covid test results unre­li­able; Aus­tralia against those com­ing from India
You may also like this video