September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

20 മിനിറ്റിനുള്ളില്‍ കോവിഡ് ഫലം അറിയാന്‍ യുകെ; പരീക്ഷണത്തിനായി കോടികള്‍

Janayugom Webdesk
ലണ്ടന്‍
September 4, 2020 2:40 pm

20 മിനിറ്റിനുള്ളില്‍ കോവിഡ് ഫലം അറിയാന്‍ കഴിയുന്ന പുതിയ പരിശോധന രീതി വികസിപ്പിക്കാനൊരുങ്ങി യുകെ സര്‍ക്കാര്‍. 20 മിനിറ്റില്‍ ഫലം തരുന്ന കോവിഡ് പരിശോധനയും ഉമിനീര്‍ സാംപിളായി ഉപയോഗിച്ചുള്ള മറ്റൊരു പരീക്ഷണവുമാണ് യുകെയില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍സിനായി കോടികള്‍ മുടക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് തുടര്‍ച്ചയായി രോഗ നിര്‍ണയിക്കാനുള്ള പരിശോധന നടത്തുന്നതിനുള്ള പഠനങ്ങളും  ബ്രട്ടണില്‍ നടക്കുന്നുണ്ട്.

അതേസമയം, അമേരിക്കയില്‍ നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ നിര്‍ദേശം. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചു. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.
Eng­lish summary:covid test­ing kit

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.