കേരളത്തില്‍ കോവിഡ് പരിശോധന സമഗ്രം; കേന്ദ്ര ആരോഗ്യമന്ത്രാലയം

Web Desk

ന്യൂഡൽഹി

Posted on July 15, 2020, 6:09 pm

കേരളത്തില്‍ കോവിഡ് പരിശോധന സമഗ്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളില്‍ കോവിഡ് പരിശോധന സമഗ്രമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രാലയം ഒഎസ്ഡി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കോവിഡ് മാനദണ്ഢ പ്രകാരം ഓരോ 10 ലക്ഷം പേരിലും പ്രതിദിനം 140 പേര്‍ക്കെങ്കിലും പരിശോധന നടത്തേണ്ടതുണ്ട്.രാജ്യത്ത് ഇത് 201 പേരെന്ന നിരക്കിലാണ് . കേരളത്തില്‍ 182 പേരെന്ന നിരക്കില്‍ പ്രതിദിന ജനംസഖ്യാനുപാതിക കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ രോഗമുക്തി നിരക്കിനെക്കാള്‍ 20 സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചമാണ്. കൃത്യമായ പരിശോധന നടക്കാത്ത സംസ്ഥാനങ്ങളില്‍ ഇതു ശക്തമാക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു .

കേരളത്തില്‍ കഴി‍ഞ്ഞ ദിവസം 14,227 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,35,043 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7745 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 79,723 സാമ്പിളുകള്‍ ശേഖരിച്ചു.

Eng­lish summary:covid tests in Ker­ala

You may also like this  video: