Web Desk

തിരുവനന്തപുരം

April 15, 2021, 7:38 pm

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കും, വാക്സിന്‍ സ്റ്റോക്ക് ഏഴ് ലക്ഷം മാത്രം; ചീഫ് സെക്രട്ടറി

Janayugom Online

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി വിപി ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുന്ന രണ്ട് ദിവസങ്ങളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തും. ഇവരില്‍ ഹൈറിസ്ക് വിഭാഗക്കാര്‍ക്ക് മുന്‍ഗണ നല്‍കുക. ഒപ്പം തന്നെ 45 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശോധന നടത്തുക. വാക്സിന്‍ കിട്ടുന്ന മുറയ്ക്ക് വാക്സിനേഷന്‍ ഊര്‍ജിതമാക്കും. ഒരു കോടി ഡോസ് വാക്സിന്‍ കൂടി സംസ്ഥാനത്തിന് വേണം. 

ഇതിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാളുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പരമാവദി യോഗങ്ങള്‍ ഓണ്‍ലൈനായി ചേരും. ഹോം ഡെലിവറി സര്‍വീസുകള്‍ കൂട്ടാനും വ്യാപാരികള്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:covid tests will be increased in the state, the vac­cine stock is only sev­en lakhs; Chief Secretary
You may also like this video