Web Desk

ദുബായ്

February 14, 2021, 1:22 pm

കോവിഡ്; സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി

Janayugom Online

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടി. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിനോദ പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് 20 ദിവസത്തേക്ക് കൂടി നീട്ടിയത്. കൂടുതല്‍ നിയന്ത്രണങ്ങളാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൂട്ടിയത്. നേരത്തെ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. 

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്. ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും. അതേ സമയം റസ്റ്റോറന്റുകളില്‍ പാഴ്‌സര്‍ സര്‍വീസ് അനുവദിക്കും. ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും, സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനും, മറ്റുമുള്ള ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ക്കും ഗെയിംസുകള്‍ക്കും വിലക്കുണ്ട്. 

ENGLISH SUMMARY:covid; The 10-day restric­tions in Sau­di Ara­bia have been extend­ed to one month
You may also like this video