14 April 2024, Sunday

Related news

April 5, 2024
March 10, 2024
March 3, 2024
March 2, 2024
February 5, 2024
February 1, 2024
January 27, 2024
January 25, 2024
January 20, 2024
January 9, 2024

കോവിഡ് : 30 ദിവസത്തിനുള്ളിൽ മരിച്ചവരെ ഉൾക്കൊള്ളിച്ച് പട്ടിക വിപുലമാക്കും

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 10:26 pm

കോവിഡ് മരണപ്പട്ടിക സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചവരെ ഉൾക്കൊള്ളിച്ച് പട്ടിക വിപുലമാക്കും. അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും. കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച് സംസ്ഥാനം മാർഗനിർദ്ദേശം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷൻ 91 ശതമാനത്തിന് മുകളിലായി. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് മരണങ്ങളിൽ 94 ശതമാനത്തോളം വാക്സിനെടുക്കാത്തവരിലാണ് സംഭവിക്കുന്നത്. അനുബന്ധ രോഗമുള്ളവരിലും മരണം കൂടുതലാണ്. ഏതാണ്ട് എല്ലാ കോളജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: covid: The list will be expand­ed to include the dead with­in 30 days

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.