Web Desk

തിരുവനന്തപുരം

November 13, 2020, 8:20 pm

കോവിഡ്; ഭൂരിഭാഗം ക്ലസ്റ്ററുകളിലും രോഗവ്യാപനം കുറഞ്ഞെന്ന് റിപ്പോർട്ട്

Janayugom Online

സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ക്ലസ്റ്ററുകളിൽ ഭൂരിഭാഗം ഇടത്തും രോഗവ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 610 കോവിഡ് ക്ലസ്റ്ററുകളിൽ 417 ഇടത്തും രോഗവ്യാപനം ശമിച്ചെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രതിവാര അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ 193 ക്ലസ്റ്ററുകളിൽ മാത്രമാണ് ഇപ്പോഴും രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിലും സംസ്ഥാനത്ത് ആശ്വാസകരമായ അവസ്ഥയാണ്.

ഒക്ടോബറിലെ അവസാന ആഴ്ച്ചയെ അപേക്ഷിച്ച് നവംബർ ആദ്യ ആഴ്ച്ചയിൽ ഇടുക്കിയിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ അവസാനം ടെസ്റ്റ് പോസിറ്റിവിറ്റി 16.9 ആയിരുന്ന മലപ്പുറത്ത് 15.6 ആയും 17.1 ആയിരുന്ന ആലപ്പുഴയിൽ 14.3 ആയും 16.1 ആയിരുന്ന തൃശൂരിൽ 12.6 ആയും 14.5 ആയിരുന്ന എറണാകുളത്ത് 12.5 ആയും 12.7 ആയിരുന്ന കൊല്ലത്ത് 12 ആയും 13 ആയിരുന്ന തിരുവനന്തപുരത്ത് 11.7 ആയും 12 ആയിരുന്ന കോട്ടയത്ത് 11.2 ആയും 11.2 ആയിരുന്ന കോഴിക്കോട് 10. 6 ആയും 11 ആയിരുന്ന കണ്ണൂരിൽ 9.9 ആയും 11.8 ആയിരുന്ന കാസർകോട് 9.6 ആയും 10. 3 ആയിരുന്ന പാലക്കാട് 8.8 ആയും 8.3 ആയിരുന്ന വയനാട് 7.8 ആയും 7.2 ആയിരുന്ന പത്തനംതിട്ടയിൽ 6.3 ആയും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞു.

നൂറു പേരിൽ പരിശോധന നടത്തുമ്പോൾ എത്രപേരിൽ രോഗം സ്ഥിരീകരിക്കുന്നുവെന്നതിന്റെയടിസ്ഥാനത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിശ്ചയിക്കുന്നത്.

Eng­lish sum­ma­ry; covid; The preva­lence of the dis­ease is report­ed to be low in most clusters

You may also like this video;