Web Desk

July 04, 2021, 9:33 am

കോവിഡ് മൂന്നാം തരംഗം: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കും, മുന്നറിയിപ്പ്

Janayugom Online

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബർ നവംബർ മാസങ്ങളിൽ ഭീഷിണി ആയെക്കുമെന്ന് മുന്നറിയിപ്പ്.വെെറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ അത് മൂലം, രോഗവ്യാപനം കൂടാമെന്ന് കേന്ദ്ര സംഘം മുന്നറിയിപ്പ് നല്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ വ്യാപനതോത് കുറക്കാൻ സാധിക്കും. ഒപ്പംതന്നെ രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. 

അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിൻറെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

മാത്രമല്ല, രാജ്യത്ത് കോവിഡ് വാക്സിനെഷൻ 35 കോടി ഡോസ് കടന്നു. മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി രണ്ട് ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി.നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
eng­lish sum­ma­ry; covid third wave may be threat­en­ing in octo­ber and november
you may also like this video;