രാജ്യത്ത് കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതിന് ശേഷം ആദ്യ മൂന്ന് ആഴ്ച്ചകളിലായി ജനങ്ങള്‍ വിവിധ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചത് 53,000 കോടി രൂപ. കൊറോണ വ്യാപകമാവുന്ന സാഹചര്യത്തില്‍ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ഇത്രയധികം പണം ഈ ദിവസങ്ങളില്‍ പിന്‍വലിക്കപ്പെട്ടത്. സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ടി പണം നേരത്തേതന്നെ കയ്യില്‍ കരുതുകയായിരുന്നു.
സാധാരണ ഉത്സവ കാലങ്ങളിലോ തെരഞ്ഞെടുപ്പ് വേളയിലോ ആണ് പൊതുവേ പണം പിന്‍വലിക്കല്‍ ഇങ്ങനെ വ്യാപകമാകാറുള്ളത്. കൊറോണ വ്യാപകമായതോടെ ഓണ്‍ലൈന്‍ പണമിടപാടിൽ 30 ശതമാനം കുറവ് സംഭവിച്ചതായും ആര്‍ബിഐ പറയുന്നു. പല ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളും സേവനം നിര്‍ത്തിവച്ചതും ജനങ്ങള്‍ കടകളില്‍നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങിക്കുന്നതും ഇടപാടിന് കറന്‍സി ഉപയോഗിക്കുന്നതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
English Summary: covid threat- 53000 crore Withdraw from accounts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.