Web Desk

കുവൈത്ത് സിറ്റി

May 31, 2020, 8:55 pm

കോവിഡ് 19; ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു, ആകെ മരണം 153

Janayugom Online

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ്  (68) എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്‍(58) ഖത്തറിലും  കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലും കോവിഡ് ബാധിച്ച് മരിച്ചു.  ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 153 ആയി.

ENGLISH SUMMARY:covid three malay­alees died in gulf today, 153 total deaths
You may also like this video