കോട്ടയത്ത് സമ്പർക്കം വഴിയുള്ള രോഗ ബാധിതരുടെ എണ്ണത്തിൽ ആശങ്ക വർധിക്കുന്നു. ഇന്ന് ജില്ലയിൽ 59 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 49 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരികരിച്ചതെന്നതും ആശങ്ക വർധിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഒൻപത് പേർക്കും വിദേശത്തു നിന്ന് വന്ന ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചു.
ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഉൾപ്പെടെ 14 പേർ രോഗമുക്തരായി. നിലവിൽ 457 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ ആകെ 927 പേർക്ക് രോഗം ബാധിച്ചു. 469 പേർ രോഗമുക്തരായി. ഇപ്പോൾ 9,703 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ വിദേശത്തുനിന്ന് വന്ന 3,322 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5,491 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 754 പേരും സെക്കൻഡറി കോൺടാക്ട് പട്ടികയിലുള്ള 136 പേരും ഉൾപ്പെടുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.