October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

പാപികള്‍ക്കുള്ള ദൈവശിക്ഷയാണ് കോവിഡെന്ന് പ്രഖ്യാപിച്ച മതനേതാവിന് കോവിഡ്

Janayugom Webdesk
കീവ്
September 11, 2020 11:52 am

പാപികള്‍ക്കുള്ള ദൈവശിക്ഷയാണ് കോവിഡ് എന്ന് പ്രസ്താവിച്ച ഉക്രെയ്‌നിലെ മതനേതാവിന് കോവിഡ് സ്ഥിരീകരിച്ചു. കീവിലെ ഓര്‍ത്തഡോക്‌സ് സഭാ പാത്രിയാര്‍ക്ക് ഫിലാരറ്റിനാണ് (91) രോഗബാധ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാത്രിയാര്‍ക്കീസിന്റെ സ്ഥിതി ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. 

മാര്‍ച്ചില്‍ ഒരു അഭിമുഖത്തില്‍ മനുഷ്യരാശിയുടെ പാപത്തിനുള്ള ദൈവത്തിന്റെ ശിക്ഷയാണ് കോവിഡ് എന്നായിരുന്നു ഫിലാരറ്റ് അഭിപ്രായപ്പെട്ടത്. സ്വവര്‍ഗ വിവാഹമാണ് കോവിഡ് വരാനുള്ള ഒന്നാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പാത്രിയാര്‍ക്കീസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഏപ്രില്‍ മാസം ഉക്രെയ്‌നിലെ എൽജിബിടിക്യൂ സമൂഹം കോടതിയെ സമീപിച്ചിരുന്നു. ഉക്രെയ്‌നിലെ സഭാ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് സമൂഹത്തില്‍ ഇടമില്ല എന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്നായിരുന്നു പരാതിക്കാര്‍ പറഞ്ഞത്.ഫിലാരറ്റിന്റെ അഭിപ്രായത്തെ ഉക്രെയ്ന്‍ ആംനസ്റ്റി ഇന്റര്‍നാഷണലും അപലപിച്ചിരുന്നു.

ENGLISH SUMMARY;covid to a reli­gious leader who pro­claimed that covid was God’s pun­ish­ment for sinners
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.