ലോക്ഡൗണിൽ 3,100 കിലോമീറ്റർ സഞ്ചരിച്ച് ചെന്നൈയിൽ നിന്നും രോഗികളുമായി ത്രിപുരയിലെത്തിയ ആംബുലൻസിന്റെ ഡ്രൈവർമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 27 നാണ് ഗോമതി, ബൈഖോറ എന്നിവരെയും മൂന്ന് സഹായികളെയും ആംബുലൻസിൽ ത്രിപുരയിലെത്തിച്ചത്. ഇവരെ ത്രിപുര‑അസം അതിർത്തിയിലെ ചുരൈബാരിയിൽ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് ഡ്രൈവർമാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് അറിയിച്ചു.
ENGLISH SUMMARY:covid to ambulance driver
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.