7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 4, 2024

ഒമിക്രോൺ ; ഇന്ത്യയിലെത്തിയ ഒരു വിദേശിക്ക്​ കൂടി കോവിഡ്​, ഭീതിയില്‍ രാജ്യം

Janayugom Webdesk
ലഖ്നൗ
November 30, 2021 12:01 pm

ലോകത്ത്​ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തിയ ഒരു വിദേശിക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു.ആസ്ട്രിയയിൽനിന്ന്​ ഉത്തർപ്രദേശിലെ വൃന്ദാവനിലെത്തിയ 41കാരിയായ യുവതിക്കാണ്​ രോഗം. ഇതോടെ മഥുരയിൽ​ ​കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി. 

നേരത്തേ, സ്​പെയിൻ, സ്വിറ്റ്​സർലൻറ്​, ആസ്​ട്രിയ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. നാലുപേരും രണ്ടാഴ്​ച നീണ്ട വൃദ്ധാവൻ സന്ദർശനത്തിന്​ എത്തിയവരായിരുന്നു. മടങ്ങിപോകുന്നതിന്​ മുമ്പ്​ കോവിഡ്​ പരിശോധന നടത്തുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. 

കഴിഞ്ഞ 15ദിവസത്തിനിടെ 1000ത്തോളം ​പേര്‍ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നായി മുംബൈയിലെത്തിയതായി അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട്​ ചെയ്​ത പ്രദേശമായ​ ദക്ഷിണാഫ്രിക്കയിൽനിന്ന്​ ഉൾപ്പെടെയുള്ളവരാണ്​ ഇവർ. ഇതുവരെ 466 ​പേരുടെ പട്ടിക വിമാനത്താവള അതോറിറ്റി കൈമാറിയിട്ടുണ്ടെന്നും ഇതിൽ 100ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.
eng­lish summary;covid to anoth­er for­eign­er who came to India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.